പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ കടയുടമയേയും ഭാര്യയേയും അക്രമിച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: വാഹന പാര്‍ക്കിംഗ് തര്‍ക്കത്തിന്റെ പേരില്‍ പാല്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച കേസില്‍ ഹെബ്ബഗോഡി പോലീസ് ബീഹാര്‍ സ്വദേശിയായ തരുണ്‍ ചൗധരി (36) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ബെംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. ഒക്ടോബര്‍ ഒമ്പതിന് രാത്രി 10 മണിയോടെയാണ് സംഭവം. ഇലക്ട്രോണിക്‌സ് സിറ്റിയില്‍ പാല്‍ കട നടത്തുന്ന ഗോപാലും ഭാര്യയുമാണ് അക്രമത്തിനിരയായത്.

രണ്ട് അംഗരക്ഷകര്‍ക്കൊപ്പം വാഹനത്തിന് കടയുടെ മുന്നിലെത്തിയ ചൗധരി കാര്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പ്രകോപിതനായി. തുടര്‍ന്ന് രണ്ട് അംഗരക്ഷകര്‍ക്കൊപ്പം കടയില്‍ കയറി ഗോപാലിനെ ആക്രമിച്ചു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഗോപാലിന്റെ ഭാര്യയേയും ആക്രമിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

SUMMARY: Bihar native arrested for assaulting shopkeeper and his wife in Bengaluru over parking dispute

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

Related Articles

Popular Categories