തിരുവനന്തപുരം: അഡ്വ. ഒ.ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്. വിവാദങ്ങളെത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിലേക്കാണ് ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് തിരിച്ചടിയായത്. അബിൻ വർക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 21-നാണ് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.
SUMMARY: O. J. Janish Youth Congress State President