തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇ.ഡി സമന്‍സയച്ചത് എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്. 2023ലാണ് ഇ.ഡി വിവേകിന് സമന്‍സയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു വിവേകിനെതിരെ ഇ.ഡി അന്വേഷണം.
ലാവലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് ഹാജരായില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാനായി വിവേകിന് ഇ.ഡി സമന്‍സയച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ പകര്‍പ്പാണ് പുറത്തായത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി സമന്‍സ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങള്‍.അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. ആനന്ദ് ആണ് സമന്‍സയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്.
SUMMARY: ED summons Pinarayi Vijayan’s son Vivek in connection with SNC Lavalin case