ബെംഗളൂരു: തലശ്ശേരി ബെംഗളൂരു റൂട്ടില്‍ പുതുതായി അനുവദിക്കപ്പെട്ട കേരള ആര്‍ടിസിയുടെ എസി സ്ലീപ്പര്‍ കോച്ച് ബസ്സിന് കന്നിയാത്രയില്‍
കേളി ബെംഗളൂരു അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. രാത്രി പത്തരയോടെ ബെംഗളൂരുവിലെ മൈസൂര്‍ റോഡ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുത്തന്‍ എ.സി. കോച്ച് ബസിനാണ് സ്വീകരണം നല്‍കിയത്. യാത്രക്കാരെ മധുരം നല്‍കി സ്വീകരിച്ചു. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊന്നാടയണിയിച്ചു.
പുതിയ ബസ് അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും, വകുപ്പ് മന്ത്രി ഗണേഷ് കുമാറിനും, സ്പീക്കർ ഷംസീറിനും അഭിനന്ദനങ്ങൾ അറിയിക്കുന്ന ബാനറുകൾ ഉയർത്തിയാണ് പ്രവർത്തകർ ബസിന് സ്വീകരണം നൽകിയത്.
കേളി സെക്രട്ടറി ജാഷിര്‍ പൊന്ന്യം, പ്രസിഡണ്ട് ഷിബു പന്ന്യന്നൂര്‍, ജോ. സെക്രട്ടറി രഹിസ് നടുവിനാട്, നാസര്‍ ചെറുവാഞ്ചേരി, ട്രഷറര്‍ നൂഹാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേളി പ്രവർത്തകരും, നിരവധി ബെംഗളൂരു മലയാളികളും ഒത്തുചേർന്നു.
SUMMARY: Kerala RTC’s new sleeper coach bus receives a warm welcome