ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബ സംഗമം വിജയനഗര കസ്സിയ ഉദ്യോഗ് ഭവനില്‍ നടന്നു. കരയോഗം പ്രസിഡന്റ് എ ദാമോദരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ കെ എന്‍ എസ് എസ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, വൈസ് ചെയര്‍മാന്‍ ജി മോഹന കുമാര്‍, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ജോയിന്റ് ജന്‍. സെക്രട്ടറി ഹരീഷ് കുമാര്‍, ട്രഷറര്‍ എന്‍ വിജയ കുമാര്‍, മഹിളാ കണ്‍വീനര്‍ ശോഭന രാമദാസ് എന്നിവര്‍ മുഖ്യാതിഥികളായി.
കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെയും കെഎന്‍എസ്എസ് ഭാരവാഹികളെയും ആദരിച്ചു. കരയോഗ അംഗങ്ങളുടെ കലാ പരിപാടികള്‍, ടൈംസ് ജോക്സ് കോഴിക്കോട് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി. പഠനത്തില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് മെറിറ്റ് അവാര്‍ഡ് വിതരണം നടന്നു. പരിപാടികള്‍ക്ക് വി വിജയകുമാര്‍, സതീഷ് കുമാര്‍, ഹേമലത, ആതിര എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: KNSS Rajajinagar Karayogam Family Gathering