ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10 ന് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനത്തിലാണ് ശങ്കര്‍ നാരായണ്‍ പോദ്ദാര്‍ എന്ന യാത്രക്കാരന്‍ എത്തിയതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സിഐഎസ്എഫ് സംഘം യാത്രക്കാരനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാഗേജ് പരിശോധനയ്ക്കിടെ ഏകദേശം 512 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് ബെംഗളൂരുവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെയും (എന്‍സിബി) ലോക്കല്‍ പോലീസിനെയും വിവരമറിയിച്ചു. പിന്നീട് യാത്രക്കാരനെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും കൂടുതല്‍ നിയമനടപടികള്‍ക്കായി ബാജ്പെ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
SUMMARY: Passenger caught with 500 grams of hydroponic cannabis at Mangaluru airport