ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഈ പ്രദേശങ്ങങ്ങളിൽ ഇന്നലെ രാത്രി നടത്തിയ ഒരു ഓപ്പറേഷനിൽ സംയുക്ത സേന വിഭാഗം രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.
നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങൾ സൈന്യത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നള്ള ഓപ്പറേഷനിലാണ് നടപടി. തിരച്ചിൽ തുടരുന്നതായും സൈന്യം അറിയിച്ചു. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നിയന്ത്രണ രേഖയിൽ (എൽഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Encounter with security forces; Two terrorists killed in Jammu and Kashmir