കൊച്ചി: സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധന. ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് ഇന്ന് വർധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ മുകളിൽ നൽകണം.
ഗ്രാമിന് 11,795 രുപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 300 രൂപയുടെ വർധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.
ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്നാണ് രേഖപ്പെടുത്തിയത്. 94,360 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 86,560 ഒക്ടോബർ മൂന്നിന് രേഖപ്പെടുത്തി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടുന്നുണ്ട്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യമാണ് വിപണിയെ താളം തെറ്റിക്കുന്നത്. താരിഫ് നയങ്ങളെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള പുതിയ തർക്കവും നിക്ഷേപകരെ സുരക്ഷിത താവളമായി സ്വർണ്ണത്തെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. ഈ വർഷം, സ്വർണ്ണം ഇതുവരെ 56 ശതമാനം ഉയർന്നു. ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
SUMMARY: Gold price hits all-time record; one gold piece suddenly increases by Rs 2,400