ബെംഗളൂരു: വിജയപുരയില്‍ ഞായറാഴ്ച നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന ഗൗഡ, സന്തോഷ്, സഞ്ജയ്, ഭരത്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. വിജയപുരയില്‍ സാഗര്‍ ബെലുണ്ടഗി (25), ഇസഹാക് ഖുറേഷി (24) എന്നീ യുവാക്കളെ മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
പോലീസിനെ കണ്ട് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്ഷയ്‌യെ കാലിന് വെടിവെച്ചാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
SUMMARY: Vijayapura double murder; Police arrest five people