കണ്ണൂർ: കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയില്‍ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കല്‍ തൊഴിലാളികളാണ് മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. ഒഡീഷ സ്വദേശി ഗൗതമിന് പരുക്ക്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം.
ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽ കോറിയുടെ അടുത്ത് തന്നെയാണ് ഇവരുടെ താമസസ്ഥലവും. അവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചു വരുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഉടനെ തന്നെ ഇവരെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിട നിർമാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുള്‍ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരുക്കേറ്റത്.
SUMMERY: 2 people died after being struck by lightning in Kannur