ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, രവിചന്ദ്രൻ, അനിൽ ധർമ്മപതി എന്നിവര്‍ ചേര്‍ന്ന് നോർക്കയുടെ ബെംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.
അടുത്ത ഞായറാഴ്ച സംഘടനയുടെ ഓഫീസിൽ വച്ച് നടക്കുന്ന യോഗത്തില്‍ കാർഡുകൾ വിതരണം ചെയ്യുന്നതോടൊപ്പം നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Applications for Norka card submitted