തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഒക്ടോബര്‍ 21-ന് തിരുവനന്തപുരത്തെത്തും.
22, 23 തീയതികളിലും രാഷ്ട്രപതി തലസ്ഥാനത്തുണ്ടാകും. യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ വി, എ ഡി എം. ടി കെ വിനീത്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: President’s visit to Sabarimala; Protocol department releases details