കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌കൂള്‍ വാനിടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു. മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസ് (3) ആണ് അപകടത്തില്‍ മരിച്ചത്. യുകെജിയില്‍ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി മാതാവിനൊപ്പം റോഡിലേക്കിറങ്ങിയപ്പോഴായിരുന്നു സംഭവം. സഹോദരിയെ വാനില്‍ നിന്നിറക്കി വാനിന്റെ ഡോര്‍ അടയ്ക്കുന്നതിനിടയില്‍ അമ്മയുടെ കൈവിട്ട് ഉവൈസ് ഓടിയപ്പോഴാണ് അപകടമുണ്ടായത്.
കുട്ടി വാനിന്റെ മുന്നിലുണ്ടായിരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വാനിനടിയില്‍ പെട്ട ഉവൈസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് മാനിപുരത്തെ വീട്ടിലെത്തിക്കും.
SUMMARY:Three-year-old dies after being hit by school van while trying to get sister off