റെയിൽ വൺ ആപ്പിൽ 3% ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ ആറുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: റെയിൽ വൺ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകൾക്ക് ഏര്‍പ്പെടുത്തിയ 3% ഇളവ് റെയിൽവേ ആറുമാസത്തേക്ക് കൂടി നീട്ടി. അൺ റിസർവ്ഡ് ടിക്കറ്റുകൾക്കാണ് ഈ കിഴിവ് നൽകി വരുന്നത്. ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം തുടരുക. റെയിൽ വൺ ആപ്പ് തുടങ്ങിയ സമയം തൊട്ട് നൽകുന്ന ആനുകൂല്യമാണ് ആറു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്.റെയിൽ വൺ ആപ്പിലേക്ക് യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യവുമുണ്ട്.ആർ വാലറ്റ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവർക്ക് 3 ശതമാനം ക്യാഷ് ബാക്ക് നൽകുന്നതും തുടരും.

ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ബുക്കിങ് പ്ലാറ്റ് ഫോമാണ് റെയിൽ വൺ ആപ്പ്. ഐ.ആർ. സി.ടി.സി റെയിൽ കണക്ട്, എൻ.ടി.ഇ.എസ്, യു.ടി.എസ് ഓൺ മൊബൈൽ, റെയിൽ മദദ്, ഫുഡ് ഓൺ ട്രാക്ക് എന്നിവ ഒരുമിച്ചു ലഭിക്കുന്നതാണ് പുതിയ റെയിൽ വൺ ആപ്പ്. ഇതിലൂടെ റിസർവ്ഡ് ടിക്കറ്റുകൾ, അൺ റിസർവ്ഡ് ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയെല്ലാം എടുക്കാം. യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, ആർ വാലറ്റ് എന്നിവയിലൂടെ പണം നൽകാം. ട്രെയിനുകളുടെ യാത്രാ വിവരങ്ങൾ, കോച്ച് പൊസിഷൻ, പ്ലാറ്റ്ഫോം വിവരങ്ങൾ, പി.എൻ.ആർ സ്‌റ്റാറ്റസ്, റീഫണ്ട് സ്‌റ്റാറ്റസ് എന്നിവ മനസ്സിലാക്കാ നും ഭക്ഷണം ഓർഡർ ചെയ്യാനും റെയിൽ വൺ ആപ്പിലൂടെ സാധിക്കും.പരാതികൾ നൽകാനും സേവനങ്ങൾ ആവശ്യപ്പെടാനുമെ ല്ലാം ഈ ഒരൊറ്റ ആപ്പ് തന്നെ മതി. ദക്ഷിണ റെയിൽവേയിൽ ആകെ യുള്ള അൺ റിസർവ്ഡ് ടിക്കറ്റ് വിൽപനയുടെ 29.5 ശതമാനവും മൊബൈൽ ആപ്പുകളിലൂടെയാണ്.
SUMMARY:3% discount ticket on RailOne App; Ophir extended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ്...

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുട്യൂബ് ലൈവില്‍ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബർ 'തൊപ്പി' എന്ന...

മൂവാറ്റുപുഴയിൽ ഗോഡൗണിന്റെ ലിഫ്റ്റ് പൊട്ടിവീണ് 19 കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ...

വൈദ്യുതി ഉൽപാദനത്തിനായി 85 ലക്ഷം ടൺ അധിക കൽക്കരി

ബെംഗളൂരു: വരൾച്ചയും മഴക്കുറവും മൂലം ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി...

മൈ ചർച്ച് ആശ്രയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം. സജിയുടെ മകൻ...

വായന മനുഷ്യനെ ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് നയിക്കും: ഡോ. കെ. എസ്. രവികുമാർ

ബെംഗളൂരു: നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക...

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

Related Articles

Popular Categories