കാസറഗോഡ്: കാസറഗോഡ് ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു അതേ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കുറ്റിക്കോല്‍ ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടിലെ ബാബുവിന്റെ മകള്‍ മഹിമയാണ് (20)മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര് പടിമരുതില്‍ അപകടത്തില്‍പ്പടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ കാറില്‍ ഉണ്ടായിരുന്നവരെ കാസര്‍കോട് ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Car carrying student who attempted suicide overturns; 20-year-old dies in accident