18 ലക്ഷത്തിന്റെ ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ കവര്‍ന്നു; പ്രതികള്‍ ഹരിയാനയില്‍ അറസ്റ്റില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ കൊള്ളയടിച്ച കേസില്‍ ഹരിയാനയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഷോകീന്‍, നൂഹിലെ സബ്രാസില്‍ താമസിക്കുന്ന തയ്യാബ്, പല്‍വാലിലെ മാമോള ഗ്രാമത്തിലെ താമസക്കാരായ സല്‍മാന്‍, ഷാരൂഖ് എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ കരാര്‍ കമ്പനിയാണ് ആമസോണില്‍ ബുക്ക് ചെയ്ത പാഴ്സലുകള്‍ കര്‍ണാടകയില്‍ എത്തിക്കുന്നത്.

പാഴ്സലുകള്‍ കമ്പനിയുടെ വാഹനത്തില്‍ നിറച്ച് മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കഴിഞ്ഞയാഴ്ച അയച്ചതായി മാനേജര്‍ പോലീസിനെ അറിയിച്ചു.ഡ്രൈവര്‍മാരായ മുവാരിക്, പങ്കജ് കുമാര്‍ എന്നിവരാണ് വാഹനം ഓടിച്ചിരുന്നത്. എന്നാല്‍, മുവാരികിനെ മയക്കുമരുന്ന് നല്‍കി ഉറക്കി പങ്കജ് കുമാര്‍ സുഹൃത്തുക്കളോടൊപ്പം കണ്ടൈയ്‌നര്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വെച്ച് കൊള്ളയടിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഹരിയാനയില്‍ നിന്ന് നാലുപേരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരു ട്രക്കും പോലീസ് കണ്ടെടുത്തു. എല്ലാ പ്രതികളെയും കര്‍ണാടക പോലീസ് സംഘത്തിന് കൈമാറിയെന്ന് അറിയാന പോലീസ് അറിയിച്ചു.
SUMMARY: Amazon products worth Rs 18 lakh stolen; accused arrested in Haryana

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ 1040 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിലെ ആയിരത്തിലധികം തസ്തികകളിലേക്ക്...

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

Related Articles

Popular Categories