ബെംഗളൂരു: നോര്‍ക്ക റൂട്‌സും ബാംഗ്ലൂര്‍ മെട്രോ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളീയര്‍ക്കായുള്ള നോര്‍ക്ക ഐ.ഡി കാര്‍ഡിന്റെയും നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സിന്റെയും ക്യാമ്പയിനില്‍ അപേക്ഷകര്‍ സമര്‍പ്പിച്ച രേഖകള്‍ നോര്‍ക്ക റൂട്‌സ് ബാംഗ്ലൂര്‍ ഓഫീസില്‍ നോര്‍ക്ക നോഡല്‍ ഓഫീസര്‍ റീസ രണ്ജിത്ത്തിന് കൈമാറി. ട്രസ്റ്റ് ഭാരവാഹികളായ സനല്‍ദാസ്, പി .ടി മാധവന്‍, നീതു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് രേഖകള്‍ കൈമാറിയത്.
ബെംഗളൂരുവിലെ പ്രവാസി കേരളീയരും വിദ്യാര്‍ഥികളും നേരിട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: Norka Care Insurance Applications Submitted