ബെംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നഗര മധ്യത്തില്‍ ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ സാമ്പിജ് സ്‌ക്വയര്‍ മാളിന് പിന്നിലുള്ള ഇന്ദിരാ കാന്റീനിന് സമീപമാണ് സംഭവം. ബനശങ്കരിയിലെ ഒരു സ്വകാര്യ കോളേജിലെ ബി. ഫാം വിദ്യാര്‍ഥിനിയായ യാമിനി പ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20 വയസ്സുള്ള യുവാവ് ഒളിവിലാണ്.
കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാമിനിയെ ഇരുചക്രവാഹനത്തില്‍ എത്തിയ പ്രതി തടഞ്ഞുനിര്‍ത്തി കുത്തികൊല്ലുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതി അവളെ പിന്തുടരുകയും അവളോട് പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍, അവള്‍ അവന്റെ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു.
SUMMARY: Young man stabs young woman to death in Bengaluru after rejecting love proposal