തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ ട്രെയിനുകൾക്ക് താൽക്കാലികമായി അധിക കോച്ച് അനുവദിച്ചു. സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചത്. ജനശതാബ്ദി എക്‌സ്‌പ്രസിൽ നോൺ എസി ചെയർ കാറും മറ്റ് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുമാണ് വർധിപ്പിച്ചത്.
അധിക കോച്ച് അനുവദിച്ച ട്രെയിനുകൾ
• ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12695) 18, 20 തീയതികളിൽ
• തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12696) 17, 19, 21 തീയതികളിൽ
• കാരയ്‌ക്കൽ–എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് (16187) 17, 20 തീയതികളിൽ
• എറണാകുളം ജങ്‌ഷൻ–കാരയ്‌ക്കൽ എക്‌സ്‌പ്രസ്(16188) 18, 21 തീയതികളിൽ
• തിരുവനന്തപുരം സെൻട്രൽ–രാമേശ്വരം അമൃത എക്‌സ്‌പ്രസ് (16344) 21ന്
• രാമേശ്വരം–തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ് (16343) 17, 22 തീയതികളിൽ
• മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ് (16603) 18, 20 തീയതികളിൽ
• തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ് (16604) 17, 19, 21 തീയതികളിൽ
• ചെന്നൈ സെൻട്രൽ–ആലപ്പുഴ എക്‌സ്‌പ്രസ് (22639) 21ന്
• ആലപ്പുഴ–ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ് (22640) 17, 22 തീയതികളിൽ
• തിരുവനന്തപുരം സെൻട്രൽ–കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് (12075) 17ന്
• കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ് (12076) 17ന്
SUMMARY: Diwali rush; extra coaches in trains