തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദവുമാണ് കേരളത്തില്‍ കനത്ത മഴയ്ക്കുള്ള കാരണം.
അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴയുടെ തീവ്രത അനുസരിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുമെന്നാണ് സൂചന. ഈ മാസം അവസാനം വരെ കേരളത്തില്‍ അതിശക്തമായ മഴയായിരിക്കും എന്നാണ് കാലാവസ്ഥാകേന്ദ്രംസൂചിപ്പിക്കുന്നത്.
SUMMARY: There is a possibility of flash floods in Kerala; Heavy rains will continue