ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. പുത്തുർ എംഎൽഎ അശോക് റായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
അതേസമയം ആരുടെയുംനില ഗുരുതരമല്ല. ഏഴു പേരെ പുത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. മൂന്ന് പേര്‍ ചികിത്സയിലാണ്.
നിശ്ചയിച്ച സമയത്തിൽ നിന്ന് വൈകിയാണ് പരിപാടി ആരംഭിച്ചത്. ധാരാളം ആളുകൾ ഒത്തുകൂടിയ സ്റ്റേഡിയത്തിൽ ആളുകള്‍ക്ക് ഇരിക്കാൻ കസേരകള്‍ ഒരുക്കിയില്ലെന്നാണ് വിവരം. സാരികളും ഭക്ഷണവും വിതരണം ചെയ്യുന്നതിനിടെ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വലിയ ജനക്കൂട്ടം കാരണം അവരിൽ പലര്‍ക്കും ശ്വാസംമുട്ടുകയും ക്ഷീണം അനുഭവപ്പെടുകയുമായിരുന്നു.
#WATCH | At least 10 people fell ill during an event of Karnataka CM Siddaramaiah in Dakshina Kannada today. Visuals from outside the hospital in Puttur.
Dakshina Kannada district police say, “Hypoglycemia or dehydration was caused due to the delay in providing food and gifts.… pic.twitter.com/pieiSYL3du
— ANI (@ANI) October 20, 2025
SUMMARY: Crowded event attended by CM Siddaramaiah; 10 people admitted to hospital due to dehydration