പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണംപറ്റ ഇല്ലിക്കോട്ടില്‍ ദീപക്ക് (22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരാണ് സംഭവം അധികൃതരെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
മരിച്ച ദീപക്, ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കറായ ദീപയുടെയും പരേതനായ രാമദാസന്റെയും മകനാണ്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണത്തെക്കുറിച്ച് വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
SUMMARY: Youth found dead in temple pond