തിരുവനന്തപുരം: ടെറിട്ടോറിയല്‍ ആര്‍മിയില്‍ സോള്‍ജിയറാവാന്‍ അവസരം. മദ്രാസ് ഉള്‍പ്പെടെയുള്ള 13 ഇന്‍ഫെന്‍ട്രി ബറ്റാലിയനുകളിലായി 1426 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട സോണ്‍ നാലില്‍ 1161 ഒഴിവും. ഏഴുവര്‍ഷത്തേക്കാണ് നിയമനം.
നവംബര്‍ 15 മുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് റിക്രൂട്ട്‌മെന്റ് റാലി. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, തെലങ്കാന, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ താമസക്കാര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം.
തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്ത്യയിലോ വിദേശത്തോ പരിശീലനം ലഭിക്കും.റിക്രൂട്ട്മെന്റ് റാലി: കേരളത്തില്‍നിന്നും ലക്ഷദ്വീപില്‍നിന്നും ഉള്ളവര്‍ക്ക് നവംബര്‍ 27, 28 തീയതികളില്‍ ബെലഗാവി (കര്‍ണാടക), സിക്കന്ദരാബാദ് (തെലങ്കാന), കോലാപുര്‍ (മഹാരാഷ്ട്ര) എന്നിവിടങ്ങളില്‍വെച്ചാണ് റിക്രൂട്ട്‌മെന്റ് റാലി.
SUMMARY: Territorial Army is calling, you can become a soldier; 1426 vacancies