മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റേത്.
മുൻ വാതിലൂടെയെത്തി തെരുവ് നായ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ വീടിനകത്തു കയറി കടിക്കുകയായിരുന്നു. മിസ്ഹാബിൻ്റെ കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
SUMMARY: A stray dog attacked a child who was sleeping at home.