ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ അന്തരിച്ചു. ഗവ. ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളേജ് നെലമംഗല മുന്‍ പ്രിൻസിപ്പലായിരുന്നു.
എസ് ജി പാളയ ക്രൈസ്റ്റ് കോളജിന് സമീപത്തെ വസതിയിലായിരുന്നു താമസം. മക്കൾ: ജേക്കബ് ജോൺ, റാണി എം ജോൺ (കാനഡ), തോമസ് ജോൺ. മരുമക്കൾ:സരിത ജേക്കബ്, ജിജു ജോൺ, ഷേബാ തോമസ്. സംസ്കാരം പിന്നീട്.