ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കില്‍ അഞ്ചാം ദിവസവും കനത്ത മഴ തടരുന്നു. കനത്ത മഴയില്‍ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇതിനുപുറമെ വെള്ളപ്പൊക്കത്തില്‍ വ്യാപക കൃഷി നാശമാണ് ജില്ലയില്‍. ദേവഗൊണ്ടനഹള്ളിയില്‍ നിന്നുള്ള ലക്ഷ്മണ ഗൗഡ എന്ന കര്‍ഷനാണ് മരിച്ചത്. അരുവി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെള്ളത്തില്‍ വീണത്.
കനത്ത മഴയില്‍ എക്കര്‍ കണക്കിന് തോട്ടത്തിലെ തെങ്ങ്, കവുങ്ങ് കൃഷികള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം മൂലം പച്ചക്കറി വിളകളും നശിച്ചു. കനിവ് ഗ്രാമത്തിലൂടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്കിന് സമീപമുള്ള ചരല്‍ കല്ലുകള്‍ പാളത്തില്‍ വീണതിനാല്‍ വ്യാഴാഴ്ച കടൂര്‍ -ചിക്കമഗളൂരു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചിക്കമഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോകേണ്ട ട്രെയിന്‍ അരമണിക്കൂറോളം നിര്‍ത്തിവച്ചു. ട്രാക്ക് നന്നാക്കിയ ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.
SUMMARY: Heavy rains continue in Chikkamagaluru; Farmer dies after being swept away














