കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി ടി എസ് പങ്കജാക്ഷനാണ് തൂങ്ങിമരിച്ചത്. ഉദയംപേരൂർ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടത്
രാവിലെ ആറ് മണിയോടെ പത്രമിടാൻ വന്നയാളാണ് മൃതദേഹം കണ്ടതും മറ്റുള്ളവരെ വിവരം അറിയിച്ചതും. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘമെത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. കടബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. ഇന്ത്യൻ ഓയില്‍ കോർപറേഷൻ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് വിരമിച്ചത്. ഭാര്യ ഭാസുരദേവിയും സിപിഎം പ്രവർത്തകയാണ്.
SUMMARY: CPM leader found hanging in party office














