മണിപ്പൂരിൽ വീണ്ടും ബിജെപി സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

ഇംഫാൽ: ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ബിജെപി തീരുമാനിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിങ്ങിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കും. നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷമാണ് മണിപ്പൂരിൽ മുഖ്യമന്ത്രി വരുന്നത്. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ ഫെബ്രുവരി 12ന് അധികാരമേൽക്കും.

മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേൻ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ- പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ൽ സിന്‍ഗ്ജാമെയ്‌ മണ്ഡലത്തിൽ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തിൽ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂർ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ വംശീയ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ പ്രതിനിധിയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഈ സ്ഥാനങ്ങളിലേക്ക് വരുന്നത്. ഇതിൽ രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിയുടെ സഖ്യകക്ഷിയായ നാഗ പീപ്പിൾ ഫ്രണ്ടിനാണ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ നിലവിലെ അശാന്തമായ സാഹചര്യം കണക്കിലെടുത്ത്, എല്ലാ സമുദായങ്ങൾക്കും ഭരണത്തിൽ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വം പുതിയ മന്ത്രിസഭയെ വിഭാവനം ചെയ്തിരിക്കുന്നത്.
SUMMARY: BJP forms government in Manipur again; Yumnam Khemchand Singh to be CM

Hot this week

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

ഹിമാചലിൽ ശക്തമായ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി

ഷിംല: ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ തുടങ്ങിയ ജില്ലകളിൽ വെള്ളിയാഴ്ച രാത്രി...

‘പാറ്റ’ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ...

പനിയും ചർദിയും വയറിളക്കവും; ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ

വയനാട്: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഇരുപതോളം വിദ്യാർഥികളെ ആശുപത്രിയിൽ...

എം.എം.എ. പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലീം അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷൻ ജനറൽ...

 ‘കാലം പറക്കണ്’; നാടക പ്രദർശനം 28ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാടക പ്രദർശനം സംഘടിപ്പിക്കുന്നു....

കലാവേദി വാർഷികം ഇന്ന്

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം ഇന്നു വൈകിട്ട് 6 മുതല്‍ മാറത്തഹള്ളി...

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

Related Articles

Popular Categories