ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ മുനിസിപ്പൽ ബസ് ടെർമിനലിൽ നടത്തും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സേലം, കോയമ്പത്തൂർ, പാല ക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി വഴിയാണ് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. ഹൊസൂർ-കണ്ണൂർ ഡീലക്സ്
വൈകിട്ട് 7നു ഹൊസൂരിൽ നിന്നു പുറപ്പെട്ടു സേലം (9.30), കോ യമ്പത്തൂർ (12.30), പാലക്കാട് (1.35), പെരിന്തൽമണ്ണ (2.55), മല
പ്പുറം (3.20), കോഴിക്കോട് (4.45), വടകര (5.30), തലശ്ശേരി (6) വഴി രാവിലെ 6.30നു കണ്ണൂരിലെത്തും.
കണ്ണൂർ-ഹൊസൂർ ഡീലക്സ് വൈകിട്ട് 7നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് തലശ്ശേരി (7.30), വടകര (8), കോഴിക്കോട് (8.45), മലപ്പുറം (10.10), പെരിന്തൽമണ്ണ (10.35), പാലക്കാട് (11.55), കോയമ്പത്തൂർ (1), സേലം (4.10) വഴി രാവിലെ 6.20നു ഹൊസൂരിലെത്തും. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. onlineksrtcswift.com ൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
SUMMARY: Kerala RTC’s Hosur – Kannur weekend deluxe service begins today














