കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി മരിച്ചത്.ഇന്ന് വൈകീടട് കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം.
ടൗണിൽ നിന്നും മീഞ്ചന്തയിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. സ്‌കൂട്ടറിൽ മീൻവണ്ടി തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങിയാണ് മരണം.
SUMMARY: The woman died instantly after falling under the fishing boat














