തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വലിയ ഇടിവ്. ഗ്രാമിന് 105 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞു വരുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ കുറേ ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് അല്‍പ്പം മുന്നേറിയത്.
ഇന്ന് 840 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. 91280 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണത്തിന് 105 രൂപ കുറഞ്ഞ് 11410 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 9385 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7305 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4720 രൂപയായി. വെള്ളിയുടെ വിലയില്‍ 5 രൂപയുടെ കുറവ് വന്നു. ഗ്രാമിന് ഇന്നത്തെ വില 160 രൂപയിലെത്തി.
SUMMARY: Gold rate is decreased














