കൊച്ചി: മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മ്യതദേഹം മൂക്കന്നൂര്‍ MAGJ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Guest worker dies after being struck by lightning in Angamaly














