തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ ദിവസം ജില്ല ആസ്ഥാനങ്ങളിൽ പ്രതിഷേധവും നടക്കും. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
നാളെ ജില്ലകളില്‍ അടിയന്തര യുഡിഎസ്എഫ് യോഗം നടക്കും. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫും സര്‍ക്കാറിനെതിരെ സമരത്തിലാണ്. യുഡിഎസ്എഫ് സമരത്തിലേക്ക് എഐഎസ്എഫിനെ കൊണ്ടുവരാന്‍ കഴിയുമോ എന്ന ആലോചനയും നടക്കുന്നുണ്ട്.














