മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം. സ്നേഹല്‍ ഗുജറാത്തിയെന്ന സ്ത്രീയാണ് മരിച്ചത്. പൂനെയില്‍ നിന്ന് മംഗാവോണിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്നേഹലിയുടെ ഫോക്സ്‌വാഗണ്‍ വിർറ്റസ് കാറിന് മുകളിലേക്കാണ് പാറക്കല്ല് വീണത്.
ഗുരുതരമായി പരുക്കേറ്റ സ്നേഹല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. മലമുകളില്‍ നിന്ന് അടർന്നു വീണ വലിയ പാറകഷ്ണമാണ് കാറിന്റെ സണ്‍റൂഫ് തകർത്ത് അകത്തേക്ക് പതിച്ചത്. താമ്ഹിനി ഘട്ട് മലയോര പാതയായതിനാല്‍ അപകടങ്ങള്‍ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
SUMMARY: Woman dies after rock falls on moving car














