ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് നടന്‍ പ്രകാശ് രാജ് അടക്കം 70 പേരെ തിരഞ്ഞെടുത്തു. കന്നഡ സിനിമാ-സീരിയൽ നടി വിജയലക്ഷ്മി സിങ്, സാഹിത്യനിരൂപകൻ രാജേന്ദ്ര ചെന്നി, എഴുത്തുകാരൻ റഹ്‌മത്ത് തരികെരെ, മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.എം. ഹനീഫ്, പ്രവാസി വ്യവസായി സക്കറിയ ജൊകാട്ടെ എന്നിവരും പുരസ്കാരം നേടിയവരില്‍ ഉൾപ്പെടുന്നു. കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന പുരസ്കാരമാണിത്. നവംബർ ഒന്നിന് നടക്കുന്ന കന്നഡ രാജ്യോത്സവ ആഘോഷത്തിൽ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
SUMMARY: Prakash Raj receives Kannada Rajyotsava award
 
                                    പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories











