സിബിഎസ്‌ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷത്തിലെ സിബിഎസ്‌ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതലാണ് പരീക്ഷകള്‍ തുടങ്ങുക. വിദ്യാർഥികള്‍ക്കും സ്കൂളുകള്‍ക്കും സിബിഎസ്‌ഇ-യുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in നിന്ന് ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഈ വര്‍ഷം പരീക്ഷ ആരംഭിക്കുന്നതിന് 110 ദിവസങ്ങള്‍ മുമ്പാണ് അന്തിമ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്‌ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു താല്‍ക്കാലിക ടൈംടേബിള്‍ പ്രസിദ്ധികരിച്ചത്.

പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച്‌ മാർച്ച്‌ 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച്‌ ജൂണ്‍ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച്‌ ഏപ്രില്‍ 9ന് അവസാനിക്കും. 10.30 മുതലാണ് പരീക്ഷകള്‍ തുടങ്ങുക.

2026 മുതല്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷകള്‍ വർഷത്തില്‍ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്‌ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാർഥികള്‍ ആവശ്യമെങ്കില്‍ മാത്രം എഴുതിയാല്‍ മതി. ആദ്യ പരീക്ഷയില്‍ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ലെ ശുപാർശകള്‍ക്ക് അനുസൃതമായി, പത്താം ക്ലാസിലേക്ക് രണ്ട് ബോർഡ് പരീക്ഷകള്‍ നടത്തുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. തീയതികള്‍ തയ്യാറാക്കുമ്പോൾ വിദ്യാർഥികളുടെ സൗകര്യം ഉറപ്പുവരുത്തിയതായി ബോർഡ് എടുത്തുപറഞ്ഞു. രണ്ട് ക്ലാസുകളിലെയും വിദ്യാർഥികള്‍ സാധാരണയായി തിരഞ്ഞെടുക്കുന്ന പ്രധാന വിഷയങ്ങള്‍ക്കിടയില്‍ മതിയായ പഠന സമയം നല്‍കിയിട്ടുണ്ട്.

കൂടാതെ, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികള്‍ക്കുള്ള പ്രവേശന പരീക്ഷകളുടെ തീയതികള്‍ പരിഗണിച്ച്‌, പ്രവേശന പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബോർഡ് പരീക്ഷകള്‍ പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. “ഇത് ബോർഡ് പരീക്ഷകള്‍ക്കും പ്രവേശന പരീക്ഷകള്‍ക്കും മികച്ച സമയ മാനേജ്മെന്റിന് വിദ്യാർത്ഥികളെ സഹായിക്കും,” സിബിഎസ്‌ഇ അധികൃതർ വ്യക്തമാക്കി.

ഒരു വിദ്യാർഥി എഴുതുന്ന രണ്ട് വിഷയങ്ങളുടെ പരീക്ഷകള്‍ ഒരേ തീയതിയില്‍ വരാതിരിക്കാൻ 40,000-ത്തിലധികം സബ്ജക്റ്റ് കോമ്പിനേഷനുകള്‍ ഒഴിവാക്കിയാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. മൂല്യനിർണ്ണയ പ്രക്രിയയില്‍ സ്കൂളുകളിലെ അധ്യാപകർക്ക് കൂടുതല്‍ കാലം അവധിയെടുക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഈ ഡേറ്റ് ഷീറ്റ് സഹായകമാവുമെന്നും ബോർഡ് വ്യക്തമാക്കി.

SUMMARY: CBSE publishes timetable for class 10, 12 exams

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൽഹിയിലെ മാർച്ചിനെതിരായ പോലീസ് നടപടി; ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ബെംഗളൂരു: ഡൽഹിയിൽ നടന്ന നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനെതിരായ...

നീറ്റ് ചോർച്ച: നിരാഹാര സമരം അവസാനിപ്പിക്കാന്‍ വീണ്ടും ഉപാധികള്‍ വെച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന നിരാഹാര സമരം...

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരുക്ക്, ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു

ഹൈദരാബാദ്: കാക്കിനടയിൽ തന്റെ പുതിയ ചിത്രമായ NBK111ന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ...

സ്ത്രീകൾക്ക് മാത്രമായി രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി; ആദ്യ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക്...

10 വർഷത്തിനിടെ 152 ചോർച്ചകൾ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്...

നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10 പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവാജിനഗർ നടപ്പാത ഒഴിപ്പിക്കൽ നടപടിക്കിടെ സർക്കാർ ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; 10...

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

Related Articles

Popular Categories