തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്. നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കോൺഗ്രസിന് 63 സീറ്റുകളിൽ സ്ഥാനാർത്ഥികളായി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കാൻ ഉള്ളത് 23 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ്.
ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്.കെ മുരളീധരൻ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവന്തപുരം കോര്‍പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പത്ത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. മത്സരം ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.
SUMMARY: Thiruvananthapuram Corporation: Congress announces second phase candidate list














