ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്. കഴിഞ്ഞ 15 വർഷമായി മലയാളത്തിലെ അപൂർവ പുസ്തകങ്ങളും മാസികകളും കേരളവുമായി ബന്ധപ്പെട്ട നിരവധി രേഖകളും പുസ്തകങ്ങളും മാസികകളും ആർകൈവിംഗ് ചെയ്യുന്ന ഷിജു അലക്സ് അവ പൊതുജനങ്ങൾക്കായി സൗജന്യമായി തുറന്നു നൽകുകയും ചെയ്യുന്നു ഗ്രന്ഥപ്പുരയിൽ ലഭ്യമായ സ്കാനുകൾ നിരവധി ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഉപയോഗിച്ച് വരുന്നു. അക്കാഡമിക് പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും
ഗ്രന്ഥപ്പുരയിലെ ഉള്ളടക്കം അവലംബം ആയിട്ടുണ്ട്. ഭാഷാ പഠനത്തിന് നൽകിയ സംഭാവനകൾക്കാണ് ഷിജു അലക്സിനെ തെരഞ്ഞെടുത്തതെന്ന് പുരസ്കാര സമിതി വിലയിരുത്തി.
പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം 2022-ൽ ഡോ. എം.പി. പരമേശ്വരനും 2024-ൽ സി.കെ. ജാനുവിനും ലഭിച്ചു. മലയാള ഭാഷാ സംരക്ഷണത്തിനും വികാസത്തിനും നൽകിയ സംഭാവനകളെ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. 10,000 രൂപയും ഫലകവുമാണ് പുരസ്കാരം.
പാലക്കാട് കരിമ്പ സ്വദേശിയായ ഷിജു അലക്സ് വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസം. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഈസ്റ്റ് സോൺ മാർത്തോമാ ചര്‍ച്ച് പഠനകേന്ദ്രം കോർഡിനേറ്ററും അധ്യാപകനുമാണ് .
SUMMARY: Pradeepan Pampirikkun Memorial Mother Language Award to Shiju Alex













