ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. ‘അദേഴ്‌സ്’ എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചെന്നൈയിലെ വാർത്ത സമ്മേളനത്തിനിടെയാണ് സംഭവം. ഇതോടെ വാർത്ത സമ്മേളനം വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു
ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. സിനിമയെക്കുറിച്ച് ഒന്നും ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് എന്ന് ഗൗരി ചോദിച്ചതോടെ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗൗരിക്കെതിരായി. ചോദ്യത്തെ ന്യായീകരിച്ച് യൂട്യൂബര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച യൂട്യൂബറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്.
താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബർ വാദിച്ചു. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി.
நடிகையிடம் அநாகரிக கேள்வி எழுப்பிய யூடியூபர்.. தனி ஆளாக தரமான பதிலடி கொடுத்த நடிகை கௌரி கிஷன்….!#Polimer | #Chennai | #Actress | #Movie | #GouriGKishan pic.twitter.com/4qkQqGVYyw
— Polimer News (@polimernews) November 6, 2025
സിനിമയുടെ വാർത്ത സമ്മേളനത്തിന് ശേഷം നടന്ന ചോദ്യോത്തരവേളയിൽ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബർ ഈ വിഷയം ന്യായീകരിച്ചുകൊണ്ട് വീണ്ടും ശബ്ദമുയർത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ‘‘എന്റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല,’’ ഗൗരി പറഞ്ഞു. ഞാൻ വണ്ണം വച്ചിരിക്കുകയായിരിക്കും, 80 കിലോ ഉണ്ടാകും, അതെന്റെ തീരുമാനമാണ്. എന്റെ കഴിവ് ആണ് സംസാരിക്കപ്പെടുന്നത്, അതിന് നിങ്ങളുടെ ഔദാര്യം വേണ്ട. എന്നെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണ്. ഒരു ഹീറോയോട് അയാളുടെ ശരീര ഭാരം എന്താണെന്ന് ചോദിക്കുകമോ?. മാത്രമല്ല സിനിമയെക്കുറിച്ചോ എന്റെ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യം പോലും എന്നോടു ചോദിച്ചില്ല. അവർക്ക് അറിയേണ്ടത് എന്റെ ശരീരഭാരത്തെക്കുറിച്ച് മാത്രമായിരുന്നു. ’’ ഗൗരി പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഗൗരിക്കു നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഗൗരിയെ അഭിനന്ദിച്ച് ഗായിക ചിന്മയിയും രംഗത്തെത്തി.
SUMMARY: ‘This is not journalism’; Actress Gauri Kishan hits back at YouTuber who body-shamed her at press conference













