ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയങ്ങളില്‍ ക്രമീകരണവും വരുത്തി. പുതിയ സമയക്രമം ശൈത്യകാലമായ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് പ്രാബല്യത്തില്‍ വരുന്നത്.
നിലവില്‍ ഡൽഹിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെ ആയിരിക്കും ഓഫീസ് ടൈം. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ നിലവിലത്തെ സമയം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയാണ്.
നവംബര്‍ 15 മുതല്‍ ഇത് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും. അതേസമയം മലീനീകരണം നിയന്ത്രിക്കുന്നതില്‍ സർക്കാർ വീഴ്ച്ച വരുത്തിയെന്ന് കാട്ടി നാളെ ജനകീയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഗേറ്റിന് മുന്നിലാണ് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. എന്നാല്‍, പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി പോലീസ് നിഷേധിച്ചു.
SUMMARY: Air pollution worsens: Delhi government announces work from home for office employees













