ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ ആർ. അനിൽകുമാർ അധ്യക്ഷതവഹിക്കും. സിനിമാതാരം സരയൂ മോഹൻ മുഖ്യാതിഥിയാകും. എസ്.ടി. സോമശേഖർ എൽഎൽഎ, കവി മുരുകൻ കാട്ടാക്കട, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ തുടങ്ങിയവർ സംബന്ധിക്കും.
രാവിലെ ഒൻപതിന് കലാപരിപാടികൾ ആരംഭിക്കും. ഓണസദ്യ, പിന്നണിഗായിക രഞ്ജിനി ജോസ്, ഗായകൻ വിവേകാനന്ദൻ, ബൽറാം, പ്രദീപ് പള്ളിപ്ര എന്നിവർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകുമെന്ന് സോൺ കൺവീനർ ലിജു, ആഘോഷക്കമ്മിറ്റി ചെയർമാൻ സനൽകുമാർ എന്നിവർ അറിയിച്ചു.
SUMMARY: Kerala Samajam Magadi Road Zone Onam Celebrations Today













