തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള തിരുവനന്തപുരം കോർപറേഷൻ എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 93 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 70 സീറ്റുകളില്‍ സിപിഎം മത്സരിക്കും. ഘടകകക്ഷികള്‍ 31 സീറ്റുകളിലാണ് മത്സരിക്കുക. എട്ട് വാർഡുകളിലെ സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു.
17 സീറ്റുകളില്‍ സിപിഐ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളിലാണ് ഘടകകക്ഷികള്‍ മത്സരിക്കുക. സ്വതന്ത്രസ്ഥാനാർഥികളെ പരിഗണിക്കുന്ന ചിലയിടങ്ങളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം സ്ഥാനാർഥികളുടെ കാര്യത്തില്‍ മുന്നണിയില്‍ തീരുമാനമായിട്ടുണ്ടെന്നും വി.ജോയ് പറഞ്ഞു. നേരത്തെ, 75 സീറ്റുകളിലാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപറേഷനില്‍ മത്സരിച്ചിരുന്നത്. ഇത്തവണയും അത്രയും സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങിയാണ് 70 സീറ്റുകളില്‍ സിപിഎമ്മും ബാക്കി സീറ്റുകള്‍ ഘടകകക്ഷികളും മത്സരിക്കുമെന്ന തീരുമാനത്തിലെത്തിയത്. വഞ്ചിയൂർ അബു, മുൻ കോർപറേഷൻ മേയറായ കെ.ശ്രീകുമാർ തുടങ്ങിയ പ്രമുഖരടക്കമുള്ളവർ നിലവിലുള്ള സ്ഥാനാർഥിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
SUMMARY: Thiruvananthapuram Corporation LDF announces 93 candidates













