ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുയാണ്. മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ക്വാറിയുടെ ഒരുഭാഗം അടര്‍ന്നു വീണാണ് അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Sonbhadra, Uttar Pradesh: In the Sonbhadra mining accident, rescue efforts are ongoing to save workers trapped inside the quarry. ADG, DIG, NDRF, DM, and other senior officials are on-site, overseeing the operation pic.twitter.com/EmiiBTKBAM
— IANS (@ians_india) November 16, 2025
ബില്ലി മര്‍ക്കുണ്ഡി പ്രദേശത്തുള്ള കൃഷ്ണ മൈന്‍സ് ക്വാറിയിലാണ് ദുരന്തമുണ്ടായത്. എന്‍ഡിആര്‍ എഫും എസ്.ഡി.ആര്‍ എഫുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ബിഎന്‍ സിംഗ് അറിയിച്ചു.
യു പി സാമൂഹികക്ഷേമ സഹമന്ത്രിയും അപകടമുണ്ടായ പ്രദേശമുള്‍പ്പെടുന്ന മണ്ഡലത്തിലെ എം പിയുമായ സഞ്ജീവ് കുമാര്‍ ഗോണ്ഡ് ജില്ലയിലെ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഒരു ഡസനിലധികം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് പ്രദേശത്തുകാരില്‍ നിന്ന് ലഭിക്കുന്ന വിവരമെന്നും കൃത്യമായ എണ്ണം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ദുരന്ത സ്ഥലത്തുണ്ടെന്നും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.
SUMMARY: Quarry accident in UP; One dead, 15 workers trapped













