കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടുന്ന ശബ്‌ദം കേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും വീടുകളുടെ പടിക്കലടക്കം വെള്ളം കയറിയിരുന്നു. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചിട്ടു.
അതേസമയം, മലാപ്പറമ്പ് ഔട്ലെറ്റ് വാൾവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും പ്രധാന കുടിവെള്ള പൈപ്പാണ് പൊട്ടിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. തകർന്ന പൈപ്പ് മാറ്റി കുടിവെള്ളവിതരണം നടത്തുന്നതിന് താമസമെടുക്കുമെന്നും അധികൃതർ അറിയിക്കുന്നുണ്ട്.
SUMMARY: A drinking water pipe burst in Malaparambil, Kozhikode.













