ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും ഒരാശ് മതപ്രഭാഷകനുമാണ്. ജമ്മു കശ്മീർ സ്വദേശികളായ ഡോ. മുസമിൽ ഹക്കീൽ ഗനായ്, ഡോ. അദീൽ അഹമ്മദ് റാത്തർ, മുഫ്തി ഇർഫാൻ അഹമ്മദ് എന്നിവരും ഉത്തർപ്രദേശ് സ്വദേശിയായ ഡോ. ഷഹീൻ സഈദ് എന്നിവരാണ് അറസ്റ്റിലായത്. ഫരീദാബാദ് ഭീകര സംഘാംഗങ്ങളായ ഇവരെ ജമ്മു കശ്മീര്‍ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ, 15പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി, നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് എൻഐഎ അറിയിച്ചു. ഭീകരസംഘത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാന പോലീസ് സേനകളുമായി ചേർന്നാണ് ഭീകര വിരുദ്ധ ഏജൻസി പ്രവർത്തിക്കുന്നത്.
SUMMARY: Delhi blast: Four more people, including three doctors, arrested














