ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ ബെംഗളൂരു മേഖല പഠനോത്സവം വിമാനപുര കൈരളി നിലയം സ്‌കൂളിൽ നടന്നു. എഴുത്തുകാരൻ സുധാകരൻ രാമന്തളി, കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ്, കേരളസമാജം പ്രസിഡൻ്റ് എം. ഹനീഫ് എന്നിവർ മുഖ്യാതിഥിളായി. ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു.
ബെംഗളൂരു മേഖലയില്‍ നിന്ന് 24 വിദ്യാർഥികൾ കണിക്കൊന്ന, 80 വിദ്യാർഥികൾ സൂര്യകാന്തി, 13 വിദ്യാർത്ഥികൾ ആമ്പൽ പരീക്ഷ എന്നിവ എഴുതി. അമ്പതോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുത്തു.
കൺവീനർ ടോമി ജെ.ആലുങ്കൽ, ജിസോ ജോസ്, ബുഷ്റ വളപ്പിൽ, വിനീഷ്, മുജീബ് റഹ്മാൻ, പി ശ്രീജേഷ് മീര നാരായണൻ, ജെയ്‌സൺ ലൂക്കോസ്, സതീഷ് തോട്ടശേരി എന്നിവർ നേതൃത്വം നൽകി. അധ്യാപിക ത്രേസ്യാമ്മ സ്വാഗതവും കർണാടക ചാപ്റ്റർ സെക്രട്ടറി ഹിതാ വേണുഗോപാലൻ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കാലപരിപാടികള്‍ ഉണ്ടായിരുന്നു. ചാപ്റ്റര്‍ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Malayalam Mission Karnataka Chapter Bengaluru Region Patanothsavam














