ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. ലാൽബാഗ് പുഷ്പമേളയുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന മേള ഡിസംബർ 7 വരെ നീണ്ടുനില്‍ക്കും.
മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്കൂള്‍ യൂണിഫോമിൽ ഐഡി കാർഡുകൾ ധരിച്ച് വരുന്ന കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഫൗണ്ടൻ സർക്കിളിൽ നിന്ന് കബ്ബൺ പാർക്കിലെ ബാൽ ഭവൻ ഗേറ്റ് വരെ രാവിലെ 6 മുതൽ വൈകുന്നേരം 7 വരെ പ്രദർശനം നടക്കും.
SUMMARY: Cubbon Park Flower Festival begins today














