ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐസിഡിഎസ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ഈ പ്രദേശത്തെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഓൾഡ് ഹൈഗ്രൗണ്ട് ജംക്ഷനിൽ നിന്നു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ കൽപന ജംക്ഷൻ, ഓൾ ഉദയ ടി.വി.ജംക്‌ഷൻ, കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷൻ, താനറി റോഡ്, നാഗവാര വഴി പോകണമെന്നു ട്രാഫിക് പോലീസ് അറിയിച്ചു.


മുഖ്യമന്ത്രി, കേന്ദ്ര/സംസ്ഥാന കാബിനറ്റ് മന്ത്രിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും, ഏകദേശം 40,000 പൊതുജനങ്ങളും ആയിരത്തോളം വാഹനങ്ങളും സ്ഥലത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Attention travelers; Traffic restrictions on Palace Grounds Road tomorrow














