ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും ഹെസറഘട്ട റോഡിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഫാം വിദ്യാർഥിനിയുമായ കെ.ആർ.വത്സല (19)യെയാണ് സോലദേവനഹള്ളയിലെ പിജി താമസ സ്ഥലത്ത് ശനിയാഴ്ച ഉച്ചയോടെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കളെയും റൂം മേറ്റുകളേയും ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് വിശകലനത്തിനായി മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും സോളദേവനഹള്ളി പോലീസ് അറിയിച്ചു.
SUMMARY: B.Pharm student found dead













