തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനു സമീപം വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.
പുളിമൂട്ടില്‍ കടവ് പാലത്തിന് സമീപം ആനത്തലവട്ടത്ത് കൃഷ്ണാലയത്തില്‍ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീട്ടിലെ കാർ ഷെഡില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തിനശിച്ചത്. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും വാഹനങ്ങളെല്ലാം കത്തിയമർന്നിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെയും പരിസരത്തുള്ള വീടുകളിലെയും സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാബുവിന്‍റെ വീടിനു മുന്നില്‍ ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോണ്‍ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
SUMMARY: Four vehicles burnt down in fire at BJP worker’s auto driver’s house














